മന്ത്രവാദി ബാലന്‍ : 4 ലക്ഷം തട്ടിയ തേക്കുതോട് നിവാസിയെ അറസ്റ്റ് ചെയ്തു

  konnivartha.com/പത്തനംതിട്ട : പൂജനടത്തി, കാൻസർ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ മന്ത്രവാദിയെ പിടികൂടി. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടിൽ നിന്നും, കോന്നി മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ താമസം കുഞ്ഞുകുഞ്ഞിന്റെ മകൻ ബാലൻ (53) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.   ഐരവൺ സ്വദേശിനിയെയാണ് ഇയാൾ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം പണം തട്ടി പറ്റിച്ചത്. ഈ ഏപ്രിൽ മാസമാണ് പ്രതിയുടെ വീട്ടിൽ വച്ച് പൂജകൾ നടത്തിയത്. തുടർന്ന്, ഇയാൾ 4 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. അസുഖം ഭേദമാകാത്തതിനാൽ ഇവർ പണം തിരികെ ചോദിച്ചപ്പോൾ, മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഖമില്ലാതെ വീട്ടിൽ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം, കോന്നി പോലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി…

Read More