മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ കേന്ദ്ര സർക്കാർ വിലക്കി

  konnivartha.com : രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 യൂട്യൂബ് വീഡിയോകൾ നിരോധിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട വീഡിയോകൾ നിരോധിക്കാനുള്ള ഉത്തരവുകൾ 23.09.2022-ന് പുറപ്പെടുവിച്ചു. ബ്ലോക്ക് ചെയ്‌ത വീഡിയോകൾ 1 കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്. മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ ഗവൺമെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതിൽ ഉൾപ്പെടുന്നു. അത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും…

Read More