konnivartha.com: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അഞ്ഞൂറോളം പോലീസുകാർ കൂടുതലായി എത്തും. മണ്ഡലപൂജാ സമയത്ത് ആകെ 2700 ഓളം പേരെയാണ് ശബരിമലയിൽ മാത്രമായി വിന്യസിക്കുക. നിലവിൽ പോലീസ് ,ആർ ആർ എഫ് , ബോംബ് സ്ക്വാഡ് ,സി ആർ പി എഫ് , എൻ ഡി ആർ എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയിൽ ഉള്ളത്. ഇതിന് പുറമെയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം . ഇതിൽ ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി (19 .12.23 ) അവസാനിക്കുകയും പകരം പുതിയ ഉദ്യോഗസ്ഥർ ചുമതല ഏൽക്കുകയും ചെയ്തു. സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി ഐ ജി രാഹുൽ ആർ നായർ പുതിയ സേനാംഗങ്ങളെ സ്വാഗതം…
Read More