മണിപ്പൂര്‍ വംശഹത്യ: എസ് ഡി പിഐ ജനസംഗമം വെള്ളിയാഴ്ച തിരുവല്ലയില്‍

  konnivartha.com/തിരുവല്ല: മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന വംശഹത്യ രണ്ടു മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവല്ലയില്‍ എസ് ഡി പിഐ റാലിയും ജനസംഗമവും നടത്തും. ‘മണിപ്പൂര്‍: ബിജെപി ഭരണ തണലില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്‌ക്കെതിരേ ജനസംഗമം’ എന്ന തലക്കെട്ടില്‍ തിരുവല്ല ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി എസ് ഡി പിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് പൊന്നാട്, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിക്കും. കൂടാതെ രാഷ്ട്രീയ…

Read More