മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം. ഡോ. എം.എസ്. സ്വാമിനാഥന്റെ പേര് നൽകുന്നത് അദ്ദേഹത്തോടുള്ള ആദര സൂചകവും ഒപ്പം കൂടുതൽ മെച്ചപ്പെട്ട ഗവേഷണ കേന്ദ്രമാക്കി ഇതിനെ മാറ്റാനുമായാണെന്നും മന്ത്രി പറഞ്ഞു.
Read More