ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും കൃത്യമായി ക്രമീകരിക്കുമെന്നും വാഹനപാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലയ്ക്കല്‍, ഇടത്താവളങ്ങള്‍ എന്നിവയ്ക്കൊപ്പം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും അധികപാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. അധിക പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കും. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം അനുസരിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കും. മകരജ്യോതി ദര്‍ശിക്കുന്നതിനുള്ള ഇടങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് ജനുവരി ഏഴിന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശനത്തിന് തിരഞ്ഞെടുത്തിരുക്കുന്ന വ്യൂപോയിന്റുകളിലെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെന്‍സിംഗ്, അടിസ്ഥാനസൗകര്യങ്ങള്‍, വാഹന പാര്‍ക്കിംഗ്, വ്യൂപോയിന്റിലേക്കുള്ള റോഡ് സൗകര്യം, സുരക്ഷിതവും…
Read More