ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം മുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ ഇടുക്കി ജില്ലയിലെ ഉൾപ്പടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകൾ എല്ലാം ക്രമവൽക്കരിക്കേണ്ടി വരും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ അത്തരം ഭൂമികളിലെ വീടുകളൊന്നും ക്രമവൽക്കരിക്കേണ്ടതില്ല. റബ്ബർ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വരുന്ന നിർമ്മാണങ്ങൾ ചട്ടപ്രകാരം ക്രമവൽക്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാൽ 95 ശതമാനം വീടുകൾക്കും ക്രമവത്ക്കരണത്തിന് അപേക്ഷിക്കേണ്ടതില്ല. പട്ടയ രേഖകൾ ഇല്ലാത്തവർക്ക്…
Read More