ഭിന്നശേഷി കലാമേള സര്‍ഗസംഗമം നടത്തി

  konnivartha.com: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സര്‍ഗസംഗമം 2023-24 ന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ നിര്‍വഹിച്ചു. പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. തിരുവല്ല രൂപത മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ് റവ.ഡോ. തോമസ് മാര്‍ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. സി ഡി പി ഒ ഡോ. ആര്‍ പ്രീത കുമാരി വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക്തല ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷി പ്രതിഭകളുടെ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍ കുമാര്‍ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്,…

Read More