ഭാവിയിലേക്കുള്ള വാതിലാണ് ‘വിഷന്‍ 2031’ സെമിനാര്‍: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

  പൊതുസംഘാടക സമിതി രൂപികരിച്ചു ഗതാഗത മേഖലയിലെ ഭാവി വികസനത്തിന്റെ മുതല്‍കൂട്ടായിരിക്കും ‘വിഷന്‍ 2031’ സെമിനാറെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാര്‍ മാറുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സെമിനാറില്‍ പങ്കെടുക്കും. ഗതാഗത മേഖലയില്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ആറു മാസത്തിനിടെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയാണ് ഇത് സാധിച്ചത്. ആധുനികവല്‍കരണ പാതയിലാണ് ഗതാഗത വകുപ്പ്. വാഹന്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ്വെയറുകളെ കുറിച്ച്…

Read More