ഭക്ഷണ വൈവിധ്യവും പോഷക സുരക്ഷയും കിഴങ്ങു വിളകളിലൂടെ ഉറപ്പാക്കുന്ന സി.ടി.സി ആര്‍.ഐ പദ്ധതി മെഴുവേലിയില്‍

  ആധുനിക കാലഘട്ടത്തില്‍ വ്യത്യസ്ഥമായ കൃഷിരീതി വളര്‍ത്തിയെടുക്കാന്‍ കിഴങ്ങ് വര്‍ഗ കൃഷി രീതിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പുതുതലമുറയെ പഴയ കാര്‍ഷിക സമ്പ്രദായത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പ്രാപ്തരാക്കുകയാണ് ശാസ്ത്രീയ കൃഷിരീതി പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ കിഴങ്ങു വിളകളുടെ ശാസ്ത്രീയ കൃഷി, മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതകള്‍ എന്നിവയെപ്പറ്റി സംഘടിപ്പിച്ച പരിശീലനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനമായ സി.ടി.സി.ആര്‍.ഐ, കൃഷി കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം, കിഴങ്ങു വിള മൈക്രോ ഫുഡുകളുടെ വിതരണോദ്ഘാടനം എന്നിവ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. ഉയര്‍ന്ന വിളവും,…

Read More