കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളി ബോര്‍ഡ് , 20212025 കാലയളവിലേക്കു, രണ്ട് വനിതകള്‍ അടക്കം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് വിപുലീകരിച്ചു. നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കരുത്ത് പകരുന്നതോടപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ വിപുലീകരണം. ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് ( സെക്രട്ടറി), സുഭാഷ് സ്കറിയ (ട്രഷറര്‍), ജോണ്‍ കൊടിയന്‍(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്റ് സെക്രട്ടറി), നൗഫല്‍ കപ്പച്ചാലി (ജോയിന്റ് ട്രഷറര്‍), സജന് മൂലേപ്ലാക്കല്‍ (പബ്ലിക് റിലേഷന്‍സ്), ആന്റണി ഇല്ലിക്കാട്ടില്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്), അനൂപ് പിള്ളൈ…
Read More