മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനക്കൽ വീട്ടിൽ കെ.ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കൊല്ലത്തെ പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഈ വിധി ഉണ്ടായത്. ശബരി മിൽക്കിന്റെ പാൽ ഏഴുമറ്റൂരിലും മറ്റുമുള്ള കടകളിൽ എത്തിച്ചുകൊടുത്തു അതിന്റെ കമ്മീഷൻ കൊണ്ട് ഉപജീവനം നടത്തിയിരുന്ന കെ.ടി രാജേഷ് മഹീന്ദ്രയുടെ ബൊലിറോ സിറ്റി പിക്കപ്പ് വാൻ വാങ്ങുന്നതിനായി 17 /7 2020 ൽ 10000 രൂപ അഡ്വാൻസും കൊടുത്ത് വാഹനത്തിന്റെ വിലയായ 8 ലക്ഷം രൂപ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡിൽ നിന്ന് ലോണെടുത്ത് ബാങ്ക് അകൗണ്ടിൽ അടക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം വാഹനം നൽകാമെന്ന് ഉറപ്പു പറഞ്ഞത് കൊണ്ടത് മുൻകൂറായി മുഴുവൻ തുകയും അടച്ചത്. വാഹനം ഉടനെ കൊടുക്കാമെന്നു പറഞ്ഞു ഇൻഷുറൻസും, താൽക്കാലിക പെർമിറ്റും എടുപ്പിച്ചെങ്കിലും…
Read More