ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധന ജനുവരി ഏഴിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടേയും, കൃഷിയിടങ്ങളുടേയും വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനും എംഎല്‍എയുടെ അധ്യക്ഷതയില്‍ പമ്പാവാലി മാര്‍ത്തോമാ പാരിഷ് ഹാളില്‍ ചേര്‍ന്ന പെരുനാട് പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡ് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും കര്‍ഷക സംഘടന നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഉപഗ്രഹ സര്‍വേ നടത്തിയിട്ടുള്ളത്. കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയാറാക്കിയ അസറ്റ് മാപ്പര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പരിശോധനയോടൊപ്പം നേരിട്ട് വിദ്യാലയങ്ങള്‍, കെട്ടിടങ്ങള്‍,…
Read More