ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഏഴ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മരിച്ചവരിൽ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ പറഞ്ഞു . 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.
Read More