ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്‌മെന്റ് നടത്തി കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടി : മന്ത്രി പി എ മുഹമ്മദ് റിയാസ്

 അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു:  നിര്‍മാണം പൂര്‍ത്തിയാക്കുന്നത് നാല്‌കോടി 81 ലക്ഷത്തിന് konnivartha.com: ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്‌മെന്റ് നടത്തി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   കേരളം പ്രളയത്തിന്റെ സമയത്ത് പകച്ച് നിന്നപ്പോള്‍ ഏറ്റവും ഫലപ്രദമായി ദുരന്ത മുഖത്ത് ഇടപെട്ട സേനയാണ് ഫയര്‍ ഫോഴ്‌സ്. ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കി സേനയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാല്‌കോടി 81 ലക്ഷം രൂപ ചെലവിലാണ് അടൂര്‍ ഫയര്‍ സ്റ്റേഷന്‍ പൂര്‍ത്തിയാക്കുന്നത്. സമയബന്ധിതമായി ഫയര്‍ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും ഡപ്യൂട്ടി സ്പീക്കറിന്റെ ഇടപെടലില്‍ മികച്ച വികസനമാണ് അടൂരില്‍ നടക്കുന്നതെന്നും…

Read More