പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍

  വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുന്നത്. ‘ഈദ്’ എന്ന അറബിക് വാക്കിന്‍റെ അർഥം ആഘോഷം എന്നാണ്. ‘ഫിത്‌ർ’ എന്നാൽ നോമ്പു തുറക്കൽ എന്നും.സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആശംസകള്‍  കൈമാറുന്നത് പതിവാണ്.   മുഖ്യമന്ത്രി പിണറായി വിജയന്റെ ഈദ് ആശംസ ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന…

Read More