പ്രളയം: പത്തനംതിട്ട ജില്ലയില്‍ വ്യാപക കൃഷിനാശം;നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ, വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചില്‍ എന്നിവ മൂലം വ്യാപക കൃഷിനാശം സംഭവിച്ചു. മിക്കവാറും എല്ലാപ്രദേശങ്ങളിലേയും കൃഷി, വെള്ളം മൂടികിടക്കുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി, മല്ലപ്പുഴശേരി, വള്ളിക്കോട്, കുളനട, പന്തളംതെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലെ പത്ത് ദിവസമായി വിത കഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ എല്ലാംതന്നെ വെള്ളംമൂടി കിടക്കുകയാണ്. മറ്റ് വിളകളായ വാഴ, മരച്ചീനി, കിഴങ്ങ്‌വര്‍ഗ വിളകളായ ചേന, ചേമ്പ,് കാച്ചില്‍, പച്ചക്കറിവിളകള്‍, വെറ്റിലകൃഷി, കുരുമുളക് എന്നീ കൃഷികളും വെള്ളത്തിനടിയില്‍പ്പെട്ട് കിടക്കുകയാണ്. ജില്ലയിലെ പന്തളം, പുല്ലാട് കൃഷി ഫാമുകളിലും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങല്‍, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര കൃഷിഭവനുകളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ കൃഷി, ഓഫീസര്‍ എ.ഡി. ഷീല, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലൂയിസ്മാത്യു, എലിസബത്ത് തമ്പാന്‍, ബ്ലോക്ക്തല…

Read More