പ്രധാന വാര്‍ത്തകള്‍ ( 23/06/2025 )

  ◾ നിലമ്പൂര്‍ ഇന്ന് മനസ്സുതുറക്കും. കേരളം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകള്‍ ലഭിക്കും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം. ◾ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്താകുമെന്ന് പി.വി.അന്‍വര്‍. യുഡിഎഫ് പക്ഷത്തുനിന്ന് പതിനായിരം വോട്ടുകള്‍ സ്വരാജ് പക്ഷത്തേക്ക് പോയെന്നും ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകളാണ് സ്വരാജിന്…

Read More