മഞ്ഞിനിക്കര പെരുന്നാൾ ഞായറാഴ്ച കൊടിയേറും : കാൽനട തീർത്ഥാടക സംഗമം 10 നും , പ്രധാന പെരുന്നാള്‍ 11 നും

  konnivartha.com : പത്തനംതിട്ട / മഞ്ഞിനിക്കര : സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ്സ് എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവായുടെ 91-ാമത് ദു:ഖ്‌റോനോ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ (ഞായർ ) തുടക്കം കുറിക്കും 5-ാം തീയതി തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ, കൊല്ലം ഭദ്രാസനത്തിന്റെ മോർ തേവോദോസ്യോസ് മാത്യുസ്, ജറുസലേമിന്റെ മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ രാവിലെ 8 മണിക്ക് ദയറായിൽ ആരംഭിക്കുന്ന വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും ,പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്നും ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായ…

Read More