പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സന്ദര്‍ശനം നടക്കുന്ന രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ആളുകള്‍ ഒഴിവാക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള റോഡില്‍ ഗതാഗതം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരിക്കും. അബാന്‍ ജംഗ്ഷനില്‍ നിന്നും റിംഗ് റോഡ് വഴി ഡി.പി.ഒ ജംഗ്ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, സ്റ്റേഡിയം വഴി അടൂര്‍ ഭാഗത്തേക്കും, തിരിച്ചുള്ള വാഹനങ്ങള്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, ഡി.പി.ഒ ജംഗ്ഷന്‍, റിംഗ് റോഡ് വഴി…

Read More