പോലീസ് “കരിനിയമ” ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചത്തോട് പോലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി . മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തുവാന്‍ ഉള്ള സര്‍ക്കാര്‍ നടപടികളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു .പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന് എതിരെ ഉള്ള വിമര്‍ശനങ്ങളെ തടയുക എന്നതായിരുന്നു അണിയറ നീക്കം . ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ…

Read More