പൊതു പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി പഠനക്ലാസ് സംഘടിപ്പിച്ചു

  konnivartha.com : കോന്നി അട്ടച്ചാക്കല്‍ ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘത്തിന്‍റെ ഗോള്‍ഡന്‍ ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ പൊതു പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി പഠനക്ലാസ് സംഘടിപ്പിച്ചു. വിശ്വഭാരതി ആര്‍ട്ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ വി.ബി ശ്രീനിവാസന്‍ ക്ലാസ് നയിച്ചു. അദ്ധ്യാപകരംഗത്തെ പ്രവര്‍ത്തനത്തിന് വി.ബി.ശ്രീനിവാസന് ആദരവും സമര്‍പ്പിച്ചു.റോബിന്‍ കാരവള്ളില്‍,വിഷ്ണു മെഡികെയര്‍,ജിബി,ബൈജു തോമസ് ,രാജേഷ് പേരങ്ങാട്ട്,സിജോ ജോസഫ്,സിന്ധു അപ്പുണ്ണി,ആഷ ബിനു,കെ.എസ് ബിനു എന്നിവര്‍ സംസാരിച്ചു

Read More