konnivartha.com: മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.പ്രഥമ ശുശ്രൂഷആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 20 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്റെ ഉമിനീരിൽ നിന്നോ ശരീരത്തിൽ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിർവീര്യമാക്കാൻ സോപ്പിന് കഴിയും. അതിനുശേഷം അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാവുന്നതാണ്. ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ…
Read More