പെൺകുട്ടിയെ ബലാൽസംഗം ചെയ്ത യുവാവിനെ ഡൽഹിയിൽ നിന്നും പിടികൂടി

    ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ ബലാൽസംഗത്തിന് വിധേയയാക്കിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ സുബിൻ എന്ന കാളിദാസ് (23) ആണ് പിടിയിലായത്. 2021 ജനുവരി ഒന്നിനും 2024 മാർച്ച്‌ 31 നുമിടയിലുള്ള കാലയളവിൽ പലയിടങ്ങളിൽ വച്ചാണ് 17 കാരിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴി അനുസരിച്ച് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്യുകയും, പീഡനം ആദ്യം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ, എഫ് ഐ ആറും മൊഴിയും തിരുവല്ലയിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം തിരുവല്ല പോലീസ് ആരംഭിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണനാണ് അന്വേഷണം നടത്തിയത്. പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച മോട്ടോർസൈക്കിൾ പിതാവ് സുരേഷ്…

Read More