പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ കോന്നി വാർത്ത ഡോട്ട് കോം :പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാണെന്ന് പറയുന്നതിനു തുല്യമാണ് കോന്നി ഡ്രഗ് കൺട്രോൾ ലബോറട്ടി യുടെ അവകാശവാദം എന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്യാം എസ് കോന്നി പറഞ്ഞു. അഡ്വ. അടൂർപ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ സംവിധാനങ്ങൾ ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കുട്ടി അഹമ്മദ്കുട്ടി,ടി എൻ പ്രതാപൻ എന്നിവർ അടങ്ങിയ നിയമസഭ കമ്മറ്റിയുടെ പഠന ശുപാർശയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമേ കോഴിക്കോട്, തൃശ്ശൂർ,കോന്നി എന്നീ സ്ഥലങ്ങളിൽ പുതിയതായി ഡ്രഗ് കൺട്രോൾ ലാബുകൾ തുറക്കുവാൻ 2015 ഡിസംബർ 29ന് അന്നത്തെ യു ഡി എഫ് ഗവൺമെൻ്റ് തീരുമാനമെടുത്തു. 2015 -16 വർഷം 4.80 കോടി രൂപയും 2016 –…
Read More