അങ്കമാലി/പത്തനംതിട്ട : അങ്കമാലി എടക്കുന്നിൽ യുവാവിനെതിരെ വധശ്രമം. എടക്കുന്ന് കോരമന മാവേലി ജോണിയുടെ മകനും പത്തനംതിട്ട ജില്ലയിലെ പുല്ലാട് ജംഗ്ഷനില്‍ കിഴക്കേടത്ത് കമ്മ്യുണിക്കേഷന്‍സിലെ ജീവനക്കാരനുമായ നിധിൻ ജോണി (29) ആണ് ആക്രമിക്കപ്പെട്ടത്. അയൽവാസികളും കഞ്ചാവ് കേസിലെ പ്രതികളുമായ യുവാക്കളാണ് തന്നെ ആക്രമിച്ചെന്ന് അങ്കമാലി പോലീസിൽ നല്‍കിയ പരാതിയില്‍ നിധിന്‍ ജോണി പറയുന്നു. സുഹൃത്തിന്റെ കല്യാണ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ വരുന്നതിനിടയിൽ അങ്കമാലി കോരമന ജംഗ്ഷന് സമീപത്ത് വെച്ച് നിധിൻ ഓടിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പ്രതികൾ നിധിനെ ക്രൂരമായി മർദ്ദിക്കുകയും പാറക്കല്ല് കൊണ്ട് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി. കോരമന തോട്ടങ്കര പത്രോസ് മകൻ ഫെർണാണ്ടസ്, കോരമന തെറ്റയിൽ ബൈജു മകൻ എബിൻ, അട്ടാറ ഏനാശ്ശേരി രാജുവിന്റെ മകൻ അഭിജിത്ത്, അട്ടാറ വരുത്തപ്പിള്ളി ബാബു മകൻ അനുരാഗ്, താബോർ,…
Read More