പുനലൂർ മൂവാറ്റുപുഴ പാത വികസനം: ഏറ്റെടുത്ത ഭൂമി പൂർണ്ണമായി ഉപയോഗിച്ചില്ലെങ്കിൽ കർശന നടപടി: അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ

    konnivartha.com : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ കരാറുകാർക്കെതിരെ രൂക്ഷ വിമർശനമുയർന്നു.     സംസ്ഥാന പാത വികസനവുമായി ബന്ധപെട്ട് കെ എസ് റ്റി പി ഏറ്റെടുത്തിരിക്കുന്ന ഭൂമി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. മഴകാലത്തിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദേശം നൽകിയിരുന്നു.     മാർച്ച് ഇരുപത്തിനകം ടാറിങ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. പരമാവധി വീതി പ്രയോജനപ്പെടുത്തി ഫുട്ട് പാത്ത് നിർമ്മിക്കണം.പല സ്ഥലങ്ങളും സർവേ കല്ലുകൾ ഓട നിർമ്മിക്കുന്നതിന് പുറത്താണ്. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാനെന്ന മട്ടിൽ വീതി എടുത്തിട്ടുമില്ല. എന്നാൽ ചിലയിടങ്ങളിൽ കൂടുതൽ വീതി എടുത്തിട്ടുമുണ്ട്. ഇവക്ക് ഒക്കെ പരിഹാരം കാണണം എന്നും എം എൽ എ പറഞ്ഞു.    …

Read More