പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ പോലെ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ഒരു മുഖമുള്ള സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പരീക്ഷിക്കേണ്ട സാഹചര്യമില്ല, അത് തിരിച്ചടിയാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. ശ്രദ്ധയാകര്‍ഷിക്കുന്നതിന് സ്ഥാനതലത്തിലും അത് തിരിച്ചടിയാകും. അത്തരമൊരു പരിചയപ്പെടുത്തലിന് സാവകാശവും ഇനിയില്ല എന്നുകൂടി വിലയിരുത്തിയാണ് ജില്ലാ നേതൃത്വവും ജെയ്കിന്റെ പേരിലേക്ക് എത്തിച്ചേരുന്നത്.സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.
Read Moreടാഗ്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക്: വിജ്ഞാപനം പുറത്തിറക്കി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക്: വിജ്ഞാപനം പുറത്തിറക്കി
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.ഓഗസ്റ്റ് 17- നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.18-ന് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്സാനഗര്‍, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന ധന്‍പുര്‍, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശില്‍ ദാരാ സിങ് ചൗഹാന്റെ രാജിയെത്തടുര്‍ന്ന് ഒഴിവുവന്ന ഘോസി, ഉത്തരാഘണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.
Read More