പുതുപ്പള്ളി ആരുടെ ഒപ്പം : ഫലമറിയാൻ മണിക്കൂറുകൾ മാത്രം

  പുതുപ്പള്ളിക്കാരുടെ മനസ്സ് ആരുടെ ഒപ്പം എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം . ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം . സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മേഖലയുടെ വിധി എഴുത്ത് കൂടിയാണ് ഈ ഉപ തിരഞ്ഞെടുപ്പ് . വിജയപ്രതീക്ഷയിലാണ് മുന്നണികള്‍ . രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും.അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ്…

Read More