konnivartha.com: തപാൽ ഓഫീസുകളെന്നാൽ ഇപ്പോൾ പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും മാത്രമല്ലെന്നും പേയ്മെന്റ് ബാങ്കുകൾ, സേവിംഗ്സ് ബാങ്കുകൾ, ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ എന്നിവയും കൂടിയായി അവ വികസിച്ചിരിക്കുകയാണെന്നും കേന്ദ്ര ഗ്രാമവികസന, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി. പുതുതായി നിർമ്മിച്ച വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണുകളുടെ യുഗത്തിൽ തപാൽ വകുപ്പ് തകർച്ച നേരിടുന്ന സാഹചര്യത്തിലും, പോസ്റ്റ് ഓഫീസുകളെ എങ്ങനെ പുതിയ രൂപത്തിലേക്ക് മാറ്റാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തപാൽ വകുപ്പിനെ ഒരു ആഗോള ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ആശയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നു പോലും പോസ്റ്റ് ഓഫീസുകൾ വഴി അത് തടസ്സമില്ലാതെ ചെയ്യാൻ കഴിയുമെന്ന് ഡോ. പെമ്മസാനി പറഞ്ഞു.…
Read More