പുഗലൂർ-മാടക്കത്തറ വൈദ്യുതി ഇടനാഴി നവംബര്‍ മാസം പൂർത്തിയാകും; 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനാവും

  കോന്നി വാര്‍ത്ത : സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂർ മാടക്കത്തറവരെ 165 കിലോമീറ്റർ ലൈനാണ് സ്ഥാപിച്ചത്. 1474 കോടി രൂപയാണ് ചെലവ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നാണ് വൈദ്യുതി എത്തിക്കുക. അതിനൂതന സാങ്കേതിക വിദ്യയായ വോൾട്ടേജ് സോഴ്‌സ് കൺവർട്ടർ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യപ്രസരണ ശൃംഖലയാണ് പുഗലൂർ-മാടക്കത്തറ എച്ച്.വി.ഡി.സി സംവിധാനം. പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാൻ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. പദ്ധതിയിൽ 138 കിലോമീറ്റർ ഓവർഹെഡ്…

Read More