പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന് ( നവംബർ ഒന്നിന് ) തുടക്കമാകുന്നു പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ ( നവംബർ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. റസ്റ്റ് ഹൗസുകളിൽ ജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ മുറികൾ ലഭ്യമാക്കും.…
Read More