konnivartha.com/പത്തനംതിട്ട : പള്ളിയിലും സ്കൂളിലും കവർച്ച നടത്തി പണവും മറ്റും മോഷ്ടിച്ച പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. പത്തനംതിട്ട ഓമല്ലൂർ തൈക്കുറ്റി മുക്ക് സെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളിക്കുള്ളിലെ നേർച്ചവഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന 6000 രൂപയും, പള്ളിവളപ്പിലെ സി എം എസ് എൽ പി സ്കൂൾ ഓഫീസിനുള്ളിൽ കടന്ന് ലാപ്ടോപ്, വെയിങ് മെഷീൻ, സ്പീക്കർ തുടങ്ങിയവയും കവർന്ന കേസിലെ പ്രതിയെയാണ് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എഴുകോൺ വാട്ടർ ടാങ്കിന് സമീപം ചൊവ്വല്ലൂർ പ്രേമവിലാസം വീട്ടിൽ റെനിയെയാണ് പത്തനംതിട്ട പോലീസ് പള്ളിയിലും സ്കൂളിലും എത്തിച്ച് ഇന്ന് തെളിവെടുത്തത്. കഴിഞ്ഞമാസം 19 ന് രാത്രിയായിരുന്നു മോഷണം. അടുത്തദിവസം പള്ളിയുടെ ഡയോസിഷൻ കൗൺസിലറായി ജോലിനോക്കുന്ന കോശി മാത്യുവിന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, വിരലടയാള വിദഗ്ദ്ധരെയും മറ്റും സ്ഥലത്തെത്തിച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.…
Read More