പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭസത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.   പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Read More

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ കാമ്പയിന്‍ ആരംഭിച്ചു

  konnivartha.com; പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീ കാമ്പയിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി.പി ജയാദേവി, ശ്രീവിദ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അയിഷ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്‌ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആരോഗ്യ കർക്കിടക ഫെസ്റ്റ് നടത്തി

  konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീCDSആ രോഗ്യ കർക്കിടക ഫെസ്റ്റ് നടത്തി. കർക്കിടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളെ മനസിലാക്കിക്കുന്നതിനാണ് ഫെസ്റ്റ് നടത്തിയത്. കർക്കിടക കഞ്ഞി കൂട്ട്, പത്തിലകൾ കൊണ്ടുള്ള വിഭവങ്ങൾ, എന്നിവയുടെ പ്രദർശനവും, വിപണനമേളയും ഒരുക്കിയിരുന്നു. ഫെസ്റ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു,CDS ചെയർപേഴ്സൺ രാജി പ്രസാദ്, വൈസ് ചെയർപേഴ്സൺ ശ്രീദേവി, കമ്മ്യൂണിറ്റി കൗൺസിലർദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിCS കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗം ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ: മാൻസി അലക്സ് ആരോഗ്യ സെമിനാറിൽ ക്ലാസ് എടുത്തു.

Read More

വര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ച ജപ്പാന്‍ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്. ഉയര്‍ന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസര്‍ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നം. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍…

Read More

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂര്‍ കോവിഡ് 19 കണ്‍ട്രോള്‍ റൂം

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെ രോഗികളേയും അവരുടെ കുടുംബങ്ങളേയും കൃത്യമായി വിവരങ്ങള്‍ നല്കി സഹായിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമായി നടത്തിപ്പിലേക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനായും അംഗന്‍വാടി ഹെല്‍പ്പര്‍മാരെ കണ്‍വീനര്‍മാരായും നിയമിച്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും വോളന്റിയേഴ്‌സിനെയും നിയമിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പറന്തല്‍ വാര്‍ഡില്‍ ഓള്‍ ഇന്ത്യ പ്രെയര്‍ ചര്‍ച്ച് ക്യാമ്പസില്‍ 75 കിടക്കകള്‍ ഉള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ 2021 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏത്…

Read More