ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

  konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11-…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു

  konnivartha.com; പത്തനംതിട്ട ജില്ലയിലെ അടൂര്‍, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ് നൈസാം സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. അടൂര്‍ നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ – 5-സിവില്‍ സ്റ്റേഷന്‍ , 6-ജവഹര്‍ , 7-ആനന്ദപ്പളളി, 9-എം.ജി.വാര്‍ഡ് , 10-ഭഗത്സിങ്ങ് ,11-പന്നിവിഴ ഈസ്റ്റ്, 14-പറക്കോട്, 15-പറക്കോട് ഈസ്റ്റ്, 18-ടി.ബി.വാര്‍ഡ് , 24-ഠൗണ്‍ വാര്‍ഡ്, 26-പ്രിയദര്‍ശിനി ,27-മുനിസിപ്പല്‍ ഓഫീസ് , 28-ഹോളിക്രോസ്. പട്ടികജാതി സ്ത്രീ സംവരണം – 20-അടൂര്‍ സെന്‍ട്രല്‍ , 29-പുതിയകാവ് ചിറ പട്ടികജാതി സംവരണം – 2-ഇ.വി.നഗര്‍ , 25-മൂന്നാളം പത്തനംതിട്ട നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-അറബിക് കോളജ് , 6-മൈലാടുപാറ താഴം , 9-കുമ്പഴ ഈസ്റ്റ്…

Read More

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍

  നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. konnivartha.com: പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 (ഇന്ന്) മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

Read More

മനുവിന്‍റെ ചുവർച്ചിത്രങ്ങൾ അയ്യപ്പ സന്നിധിയിലും: എല്ലാം അയ്യപ്പനിലർപ്പിച്ച് മനുവും

പരിമിതികളെ അതിജീവിച്ച് മനുവിന്‍റെ ചുവർച്ചിത്രങ്ങൾ അയ്യപ്പ സന്നിധിയിലും: എല്ലാം അയ്യപ്പനിലർപ്പിച്ച് മനുവും konnivartha.com/ശബരിമല: ‘അഭയമായി അയ്യപ്പനുള്ളപ്പോൾ ഒന്നും ഒരു പരിമിതിയല്ലല്ലോ…’ ജന്മനാ മുട്ടിനു താഴെയില്ലാത്ത വലതു കൈ ഉയർത്തി പത്തനാപുരം ചേകം സ്വദേശിയായ മനു എന്ന നാൽപതുകാരൻ ഇത് പറയുമ്പോൾ ഇടം കൈ മനോഹര ചിത്രത്തിന്റെ അവസാന മിനുക്കുപണിയിലായിരുന്നു. ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിലാണ് മനുവിന്റെ ഇടം കൈ കമനീയമായ അയ്യപ്പചരിതം രചിക്കുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്റുപയോഗിച്ച് വരയ്ക്കുന്നത്. ഒരാഴ്ച മുൻപ് സന്നിധാനത്തെത്തിയ ഇദ്ദേഹം നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ വരയ്ക്കും. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ജീവിച്ചു വന്നത്. ജീവിത പ്രതിസന്ധിയിൽ പെട്ടുഴലുന്നതിനിടെ…

Read More

ബലി: സാമൂഹിക പ്രസക്തിയുള്ള ഹൃസ്വ ചിത്രം

  konnivartha.com : ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ കണ്ണൻചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി, ശ്രീജിത്ത് കുമാർ, അജിത്ത് കൃഷ്ണൻ, വിശാഖ് എന്നിവരും കുമാരി അളകനന്ദയും ആണ് ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കൾ. സംവിധായകനായ അമ്പാടി തന്നെയാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. തുമ്പമൺ, തട്ട, പന്തളം എന്നീ പ്രദേശങ്ങളിലായി ഷൂട്ടിങ്ങ് പൂർത്തിയായി. എഡിറ്റിങ്ങ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഹൃസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും റിലീസ് ചെയ്യും.

Read More

പന്തളത്തെ തോല്‍വി; സിപിഎമ്മില്‍ കടുത്ത നടപടി

  പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടത്തില്‍ കടുത്ത നടപടികളുമായി സിപിഎം.ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി.സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും നീക്കി.2015-ല്‍ 15 സീറ്റുകളോടെ പന്തളം നഗരസഭയില്‍ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്.

Read More

ശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല  പൂങ്കാവനത്തെ ശുചിയാക്കി   വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ   ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്‌നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്. സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍…

Read More