വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം. പ്രതിമാസ വേതനം 22,000 രൂപ. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി ഒൻപതിന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്:www.keralasamakhya.org.
Read Moreടാഗ്: പത്തനംതിട്ട
പത്തനംതിട്ട , പാലക്കാട്, കളക്ടർമാരെ മാറ്റാൻ തീരുമാനം
കോന്നി വാര്‍ത്ത : പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ ആകും. മൃൺമയി ജോഷി ആയിരിക്കും പാലക്കാട് കളക്ടർ. പി.ബി നൂഹ് സഹകരണ രജിസ്ട്രാറിന്റെ ചുമതലയായിരിക്കും വഹിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി…
Read Moreസംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി…
Read Moreതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കടക്കുന്നു . കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത് . പ്ലാസ്റ്റിക്ക് പ്രചാരണ സാമഗ്രികള്‍ കര്‍ശനമായും നിരോധിച്ചു . ഈ അവസരത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന് ഏറെ സാധ്യത ഉള്ള കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് . ഡിജിറ്റല്‍ പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് . കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിന്…
Read More