konnivartha.com: ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ ഫാസ്കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു. പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. ആനുവല്‍ റിട്ടേണ്‍സ് നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്കോസ് സൈറ്റ് ആയതിനാല്‍ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും, ഫോസ്കോസ് സൈറ്റ് മുഖേന സര്‍ക്കാരിലേക്ക് പിഴതുക അടയ്ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും…
Read More