പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്( 21/05/2024 )

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍:കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി konnivartha.com: മെയ് 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിന് പകരം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലാവും കായികക്ഷമത പരീക്ഷ നടക്കുക. ഈമാസം 23, 24, 27, 28 എന്നീ തീയതികളിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ അതേ തീയതിയിലൂം സമയത്തും ഹാജരാകണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍: 0468 2222665.

Read More

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്

  പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍; പ്രമാണ പരിശോധന 15ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 385/2018) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 15ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേദിവസം കൃത്യ സമയത്ത് തന്നെ ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷനു ഹാജരാകണം. കോവിഡ് 19 സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ത്ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്.…

Read More

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : പരീക്ഷ നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നാലിന് നടക്കേണ്ടിയിരുന്ന റൂറല്‍ ഡെവലപ്മെന്റ് വകുപ്പിലെ ലക്ചറര്‍ ഗ്രേഡ് വണ്‍ റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം. 068/2015) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഈ മാസം 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കും. ഓമല്ലൂര്‍ ഗവ.എച്ച്.എസ്.എസില്‍ (സെന്റര്‍ നം. 1006) പരീക്ഷാ കേന്ദ്രമായി അനുവദിച്ച രജിസ്റ്റര്‍ നമ്പര്‍ 100978 മുതല്‍ 101108 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ഗവ. എച്ച.എസ്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിലവിലെ ഹാള്‍ടിക്കറ്റുമായി നിശ്ചിതസമയത്ത് ഹാജരാകണമെന്ന് പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More