ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന് ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753. റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് വകുപ്പില്‍ ആയ (എസ് റ്റി വനിതകള്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 092/21) തസ്തികയുടെ റാങ്ക് പട്ടിക കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഫാര്‍മസിസ്റ്റ് ഒഴിവ് വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36.…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 24/09/2025 )
വാഹന പ്രചാരണ ജാഥ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ കാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേമനിധി ഓഫീസ് വരെ സംഘടിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം ഇ.കെ ബേബി അധ്യക്ഷനായി. വിവിധ ആനുകൂല്യ വിതരണവും വാഹന പ്രചാരണ യാത്രയില്‍ പങ്കാളിയായവരെ ആദരിക്കുകയും ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ 200 കേന്ദ്രങ്ങളിലാണ് കുടിശിക നിവാരണ ക്യാമ്പ് നടത്തുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സുബാഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇന്‍-ചാര്‍ജ് കെ.ബിനോയ്, സംഘടനാ നേതാക്കളായ ലാലു മാത്യു, പി.കെ. ഗോപി, കെ. കെ. സുരേന്ദ്രന്, കെ.ജി. അനില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 24/09/2025 )
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314 ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04682325168, 8281999004. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 22/09/2025 )
പ്രമാടം എല്‍ പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല് എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 20/09/2025 )
റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള ബിപിഎല്‍ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212. കേരളോത്സവം മൈലപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 20/09/2025 )
പഠിതാക്കളുടെ സംഗമം ജില്ലാ സാക്ഷരത മിഷനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10.30 ന് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും. ടെന്‍ഡര്‍ കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22. ഫോണ്‍ : 9447161577. ഭിന്നശേഷി ഇന്‍ഷുറന്‍സ് പുതുക്കണം നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുതുതായി അപേക്ഷ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 18/09/2025 )
‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും ജല്‍ ജീവന് മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര് വി സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 17/09/2025 )
‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും ജല്‍ ജീവന് മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര് വി സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 15/09/2025 )
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ അടിസ്ഥാനരഹിത ആരോപണം: ചെയര്മാന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ ദുഷ്പ്രചരണം നടക്കുന്നതായി ചെയര്മാന് സി കെ ഹരികൃഷ്ണന്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ച 553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്ത അസത്യമാണെന്ന് ചെയര്മാന് അറിയിച്ചു. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേത്. 2005 ല്‍ ഭേദഗതിപദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമായിരുന്നു അംഗങ്ങള്‍. ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2010 ല്‍ പദ്ധതി പരിഷ്ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019 നവംബറിന് ശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. 2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം പേരും എന്ന വസ്തുത മറച്ചുവെച്ച് 2005 മുതല്‍ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ചു എന്നും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 12/09/2025 )
ആര്‍ദ്ര കേരളം പുരസ്കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയാണ് പുരസ്കാര തുക. ഗ്രാമപഞ്ചായത്ത് വിഭാഗം ജില്ലാതലത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ( മൂന്ന് ലക്ഷം രൂപ) കോയിപ്രം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും ( രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ശ്രദ്ധേയമാണ്. 2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ…
Read More