പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/10/2025 )

കേരളത്തിന്റെ ആരോഗ്യ മേഖല ‘വിഷന്‍ 2031’ നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും:ആരോഗ്യ സെമിനാര്‍ ചൊവ്വാഴ്ച  (ഒക്ടോബര്‍ 14) തിരുവല്ലയില്‍ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ ഒക്ടോബര്‍ 14 ന് (ചൊവ്വ) പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിശദീകരിക്കും. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകള്‍ നാല് വേദികളിലായി അരങ്ങേറും. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുകളായും പാനലിസ്റ്റുകളായും പങ്കെടുക്കും. കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2025 )

വിളപരിപാലന കേന്ദ്രമൊരുക്കി പ്രമാടം ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് കരുതലായി പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന കേന്ദ്രം. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം ആരംഭിച്ചത്.   വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി ശാസ്ത്രീയ പരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള സജീകരണങ്ങളാണുള്ളത്. വിള രോഗങ്ങള്‍, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആവശ്യമെങ്കില്‍ ജൈവരാസ കീടനാശിനികളും സൗജന്യമായി നല്‍കും. എല്ലാ വെള്ളിയാഴ്ചയുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മറ്റു ദിവസങ്ങളില്‍ വിളകളുടെ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും.   ജൈവ കീടനാശിനികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വിളകള്‍ക്ക് ചികിത്സ നല്‍കുന്നത്. കര്‍ഷകര്‍ക്ക് വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം കൂട്ടാനും വിളപരിപാലന…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/10/2025 )

റോഡുകളുടെ ഉദ്ഘാടനം നടന്നു പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി – കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 23 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റിക്കു മോനി വര്‍ഗീസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന മാത്യു, അംഗങ്ങളായ ശാന്തമ്മ നായര്‍, ആനന്ദന്‍, ഓമന സുഗതന്‍, എന്നിവര്‍ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2350229. ക്യാമ്പ് രജിസ്ട്രേഷന്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി എംപ്ലോയ്മെന്റ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/10/2025 )

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: ജില്ലയില്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഒക്ടോബര്‍ 13, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15 തീയതികളില്‍ രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്. ഒക്ടോബര്‍ 13 ന് മല്ലപ്പള്ളി, കോന്നി, ഒക്ടോബര്‍ 14 ന് കോയിപ്രം, പുളിക്കീഴ്, റാന്നി, ഒക്ടോബര്‍ 15 ന് ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തും. അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/10/2025 )

തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി   (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍ ഒക്ടോബര്‍ ഏഴ്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ-  മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത്. ഒക്ടോബര്‍ എട്ട്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ -പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം, കോന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/10/2025 )

കോഴഞ്ചേരി താലൂക്കില്‍ വില്ലേജ് അദാലത്ത് കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിനുളള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വില്ലേജ്, ബ്ലോക്ക് ,തീയതി, സമയം, സ്ഥലം   ക്രമത്തില്‍ മെഴുവേലി, ബ്ലോക്ക് നാല്, അഞ്ച്, ഒക്ടോബര്‍ ആറ്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല. മെഴുവേലി, ബ്ലോക്ക് ഏഴ് , ഒക്ടോബര്‍ ഏഴ്  രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല. കുളനട, ബ്ലോക്ക് നാല്, ആറ് ഒക്ടോബര്‍ എട്ട്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്. കുളനട, ബ്ലോക്ക് അഞ്ച്, ഏഴ് ഒക്ടോബര്‍ ഒമ്പത് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്. അപേക്ഷയോടൊപ്പം ആധാരം പകര്‍പ്പ്, നികുതി രസീത്, ഫെയര്‍വാല്യു പകര്‍പ്പ്, മുന്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/10/2025 )

ഏഴംകുളം ഗ്രാമപഞ്ചായത്തിന് ആദരവ് ആര്‍ദ്ര കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ (ഒക്ടോബര്‍ നാല്, ശനി) വൈകിട്ട് നാലിന് കൈതപ്പറമ്പ് കുടുബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   സൗജന്യപരിശീലനം പത്തനംതിട്ട കലക്ടറേറ്റിന് സമീപത്തെ ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. പരിശീലന…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/09/2025 )

ഏഴംകുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു അടൂര്‍ നിയോജകമണ്ഡലത്തിലെ ഏഴംകുളം വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കാന്‍ 50 ലക്ഷം രൂപയുടെ  ഭരണാനുമതി ലഭിച്ചതായി നിയസമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി. സംസ്ഥാനതലത്തില്‍ അനുവദിച്ച 32 സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയിലാണ് ഏഴംകുളത്തെയും ഉള്‍പ്പെടുത്തിയത്. ചുറ്റുമതില്‍, കെട്ടിട സൗകര്യങ്ങള്‍, കമ്പ്യൂട്ടറുകള്‍ അനുബന്ധ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കുന്നത്.   ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ നവകേരളം കര്‍മപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ഒക്ടോബര്‍ നാല്.  പത്തനംതിട്ട കലക്ടറേറ്റ്  ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/09/2025 )

ശിശുദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം  ( വര്‍ണോല്‍സവം 2025 )  വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി എം ബി ജ്യോതിയുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 18, 19 തീയതികളില്‍ ജില്ലാതല മല്‍സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും  കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘടിപ്പിക്കും. ഇതേ വേദികളില്‍ ഒക്ടോബര്‍ 25 ന് ചിത്രരചനാ മത്സരങ്ങള്‍ നടക്കും. സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നേരിട്ട്  പങ്കെടുക്കാം. സ്‌കൂള്‍ തലങ്ങളിലെ പട്ടിക ഒക്ടോബര്‍ 15ന്  മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം . നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിയില്‍ നഗര…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/09/2025 )

സ്വാഗത സംഘം രൂപികരണ യോഗം ജില്ലാ ശിശു ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   ടെന്‍ഡര്‍ പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649. ക്വട്ടേഷന്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801. ടെന്‍ഡര്‍ കോന്നി ഐ. സി. ഡി.…

Read More