ജില്ലാ ക്ഷീരസംഗമത്തിന് തുടക്കം ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ‘നിറവ്-2025’ ന് കോട്ട ശ്രീദേവി ക്ഷേത്രഓഡിറ്റോറിയത്തില്‍ തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്‌സ് ഡയറി ഫെസ്റ്റ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ ബി മഞ്ജു ഉദ്ഘാടനം ചെയ്തു. ക്ഷീരസംഗമത്തിന്റെ രണ്ടാം ദിനമായ (ജനുവരി 17) രാവിലെ 7.30 ന് കന്നുകാലി പ്രദര്‍ശനമല്‍സരവും മില്‍മയുടെ നേതൃത്വത്തില്‍ ഗോരക്ഷാ ക്യാമ്പും ക്ഷീരസംഘം ജിവനക്കാര്‍ക്ക് ശില്‍പശാലയും നടക്കും. (ജനുവരി 18) രാവിലെ 11 ന് പൊതുസമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ.…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/01/2025 )
ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (ജനുവരി 16) : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (ജനുവരി 16). പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനാണ് തുടക്കം. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവുമാണ് ലക്ഷ്യം. തദേശ സ്ഥാപനങ്ങള്‍, പരാതികളുടെ എണ്ണം, സമയം എന്ന ക്രമത്തില്‍ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും- 108- രാവിലെ ഒമ്പത് മുതല്‍ ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും- 207- രാവിലെ 11 മുതല്‍ കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/01/2025 )
മകരജ്യോതി ദര്‍ശനം: വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീര്‍ത്ഥാടകര്‍ക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകള്‍ തയ്യാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണം. ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീര്‍ത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും. നെല്ലിമല വ്യൂ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/01/2025 )
വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി – മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര്‍ തുടങ്ങി സ്‌കൂളിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രാഹം, സ്വാഗത സംഘം ചെയര്‍മാന്‍ വി കെ പുരുഷോത്തമന്‍ പിള്ള, കേരള ഫോക്ലോര്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/01/2025 )
കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ശതാബ്ദി ഘോഷയാത്ര ( ജനുവരി 09) കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുളള ഘോഷയാത്ര ജനുവരി (9) രാവിലെ 9.30 ന് നിരവത്തു ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്നുളള സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ്പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഏകദിന പരിശീലനം സംഘടിപ്പിച്ചു കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കില, വിജ്ഞാന പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 1052468 വോട്ടര്‍മാര്‍ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ ആകെ 1052468 വോട്ടര്‍മാരുണ്ട്. 498291 പുരുഷ•ാരും 554171 സ്ത്രീകളും ആറ് തേര്‍ഡ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്. 13369 പേര്‍ പുതുതായി പേര്‌ചേര്‍ത്തിട്ടുണ്ട്. 2024 ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov.in/special-summary-revision ) അന്തിമ വോട്ടര്‍പട്ടിക പരിശോധിക്കാം. ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ( https://pathanamthitta.nic.in ). വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതലഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ.് പ്രേംകൃഷ്ണന്‍ ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടിക നല്‍കി നിര്‍വഹിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബൂത്ത്‌ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടര്‍ പട്ടികയിലൂടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കും- ജില്ലാ കല്കടര്‍ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയകൃഷ്ണന്‍, മുഹമ്മദ് ഇസ്മായില്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/01/2025 )
റോള്‍ ഒബ്‌സര്‍വറുടെ മൂന്നാം സന്ദര്‍ശനം : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇആര്‍ഒമാരുടെയും യോഗം റോള്‍ ഒബസര്‍വര്‍ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്നു. ജനുവരി ആറിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അന്തിമ വോട്ടര്‍ പട്ടികയുടെ രണ്ടുസെറ്റ് പകര്‍പ്പുകള്‍ നല്‍കും. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണമെന്ന് റോള്‍ ഒബ്‌സര്‍വര്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് യഥാസമയം കണ്ടെത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ രേഖാമൂലം അറിയിക്കണം. ഇതുവഴി തെറ്റായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുന്നതിന് സാധിക്കും. രണ്ട് മാസത്തിലൊരിക്കല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം വില്ലേജ്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/01/2025 )
ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ് ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കായി ലോറി/ട്രക്ക് വാഹനങ്ങള്‍ സ്‌കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ല കലക്ടര്‍. 30 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നും 30 ടിപ്പര്‍ ലോറികളെ ഒഴിവാക്കി. ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്‌കൂള്‍ സമയത്ത് വേഗം കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി അധികൃതര്‍ക്കാണ് ഉത്തരവാദിത്തം. നിയമലംഘനം ഉണ്ടായാല്‍ പോലീസ്, മോട്ടര്‍ വെഹിക്കിള്‍ അധികൃതര്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കണം. നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ നല്‍കിയ ഇളവ് പിന്‍വലിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അന്ധരായ കുടുംബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/12/2024 )
അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരുകോടി രൂപയുടെ ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കും :ഡെപ്യൂട്ടിസ്പീക്കര്‍:അടൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 3.02 കോടി രൂപ അനുവദിച്ചു അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചിലവഴിച്ച ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയന്‍ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമണ്‍ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. കൊടുമണ്‍ പഞ്ചായത്തിലെ അറന്തക്കുളങ്ങര എല്‍പിഎസ് ന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. ഏറത്തു പഞ്ചായത്തിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും…
Read More