കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍ റാന്നി അട്ടത്തോട് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറന്ന് നല്‍കി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അട്ടത്തോട് ട്രൈബല്‍ എല്‍. പി. സ്‌കൂളിലാണ് ആധുനിക ലൈബ്രറി. ദി സൊസൈറ്റി ഫോര്‍ പോളിമര്‍ സയന്‍സ് ഇന്ത്യ (എസ് പി എസ് ഐ) തിരുവനന്തപുരം ചാപ്റ്ററിന്റെ സാമൂഹ്യസുരക്ഷാ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിക്കാന്‍ കലക്ടറാണ് മുന്‍കൈയെടുത്തത്. പുതുകാലത്തിന് ചേര്‍ന്ന രീതിയിലാണ് നിര്‍മിതി. വിശാലമാണ് മുറി. വര്‍ണാഭമാണ് ഇരിപ്പിടങ്ങള്‍. സ്മാര്‍ട്ട് ടി.വിയുണ്ട്, പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള തട്ടുകളും. പട്ടികവര്‍ഗ വിഭാഗത്തിലെ 41 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് വാഹനങ്ങളില്‍ എത്തുന്നവരും ഇവിടെയുണ്ട്. ജില്ലാ കലക്ടറാണ് ലൈബ്രറി സമര്‍പ്പണം നടത്തിയത്. ഉദ്ഘാടനചടങ്ങില്‍ റാന്നി പെരുനാട് പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എസ്. എ. നജീം, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ്…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/02/2025 )
കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസംപദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ല്‍ ഫെബ്രുവരി 22 നകം അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജില്ലാ പദ്ധതി രൂപീകരണം: ആലോചനാ യോഗം ചേര്‍ന്നു ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. സമഗ്രവികസനത്തിന് ദിശാബോധം നല്‍കുന്ന പ്രധാനപ്പെട്ട രേഖയാണ് ജില്ലാ പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ മുഖ്യ അവതരണത്തില്‍ പറഞ്ഞു. അതാത്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (15/02/2025 )
ഉല്‍പാദന മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡെപ്യൂട്ടി സ്പീക്കര്‍ നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍ ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ 2022-2024 വാര്‍ഷിക പദ്ധതി പ്രകാരം ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച ‘ഒത്തു ചേരാം നമുക്ക് മുമ്പേ നടന്നവര്‍ക്കായി’ വയോജന സര്‍വേ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് ബി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (14/02/2025 )
ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം (ഫെബ്രുവരി 15) ; കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും പത്തനംതിട്ട നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/02/2025 )
ഗതാഗത നിയന്ത്രണം ഇന്ന് (ഫെബ്രുവരി 13) കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും ഇന്ന് (ഫെബ്രുവരി 13) മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടി ടൗണ്‍സ്‌ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി. പത്തനംതിട്ട നഗരസഭ പദ്ധതിയുടെ ഭാഗമായാണ് അബാന്‍ ജംഗ്ഷനില്‍ ഒരു കോടി രൂപ ചിലവില്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. ആയിരം പേരെ ഉള്‍ക്കൊള്ളുന്ന ഓപ്പണ്‍ സ്റ്റേജ് വിഭാവനം ചെയ്തിട്ടുണ്ട് . ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പേരിലാണ് കവാടം. മുന്‍ എം എല്‍ എ കെ കെ നായരുടെ സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍ സാങ്കേതിക മികവുകളാല്‍ തീര്‍ത്ത ശബ്ദ-വെളിച്ച സംവിധാനവും പൂര്‍ത്തിയായി. പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫി പോയിന്റിനായി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (10/02/2025 )
അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറ•ുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. വിദേശത്ത് സ്റ്റാഫ് നഴ്സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 100 ലധികം പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. യോഗ്യത ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്സിങ് പ്രാക്ടിസിംഗ്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/02/2025 )
ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റാന്നി ഡിവിഷന്‍ അംഗം ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കിയതോടെയാണ് ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പ്രസിഡന്റായി അധികാരമേറ്റത്. ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാര്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി; നാല് വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഗതാഗത നിയന്ത്രണം മുക്കംപെട്ടി-പമ്പാവാലി റോഡില്‍ അറ്റകുറ്റപണിക്കായി ഇന്നും നാളെയും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/02/2025 )
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഫെബ്രുവരി 07) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഫെബ്രുവരി 07) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കലക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ. വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് മൂന്നാമത് നഗരനയ കൗണ്‍സില്‍ നടത്തിയത്. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറി എന്നിവരെ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത് സ്റ്റുഡന്റ്സ് കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി. കില കണ്‍സള്‍ട്ടന്റ് ആന്റണി അഗസ്റ്റിന്‍ നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/02/2025 )
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി എക്സ്സര്‍വീസ്‌കാരില്‍നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയിലേക്ക് 2022 ജനുവരി 20ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 39/2022/എസ്എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. റാങ്ക് പട്ടിക ഇല്ലാതായി ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ബൈട്രാന്‍സ്ഫര്‍ എസ്എസ്എല്‍സിയും ലൈബ്രററി സയന്‍സ് സര്‍ട്ടിഫിക്കറ്റുമുളള ഉദ്യോഗാര്‍ഥികളില്‍നിന്ന്) കാറ്റഗറി നമ്പര്‍- 497/2020 തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 29ന് നിലവില്‍വന്ന 1089/2024/എസ് എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടിക, അതില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ നിയമനശിപാര്‍ശചെയ്തതോടെ പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ്‌ഹെല്‍ത്ത് കെയര്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/02/2025 )
സ്ത്രീകളിലെ അര്‍ബുദം: ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് (4) തുടക്കം ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ്, തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കും. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനമായ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കാമ്പയിന്‍. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ…
Read More