konnivartha.com : യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം 20 ന് വൈകിട്ട് മൂന്നിന് എലിയറയ്ക്കലിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രമാണ് കോന്നിയിൽ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോന്നിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ നേടത്തക്ക നിലയിലുള്ള പരിശീലനവും,നിർദ്ദേശവും നല്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്ഥാപനം തുടങ്ങുന്നതെന്ന് എം.എൽ.എ പറഞ്ഞു. നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിയാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം,…
Read More