പത്തനംതിട്ട ജില്ലാ തല വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 27/07/2023)

മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘു സമ്പാദ്യപദ്ധതി-എടിഎം കാര്‍ഡ് ഉദ്ഘാടനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലൈ 29ന് ഉച്ചകഴിഞ്ഞ് നാലിന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.   മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ബാങ്ക് പുതുതായി ആരംഭിക്കുന്നതാണ് ലഘു സമ്പാദ്യ പദ്ധതിയും എടിഎം കാര്‍ഡും. ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, അസിസ്റ്റന്റ്…

Read More