konnivartha.com : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ പറക്കോട് ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. കലാതിലകം – സുനു സാബു (പന്തളം ബ്ലോക്ക്), കലാപ്രതിഭ-തോമസ് ചാക്കോ (റാന്നി ബ്ലോക്ക്), കായിക പ്രതിഭ- വി.പി. മനു( പറക്കോട്), പി.ബിജോയ് (അടൂര്‍ നഗരസഭ) എന്നിവര്‍ പങ്കിട്ടു. കായിക പ്രതിഭ (വനിത) ശോഭാ ഡാനിയേല്‍ (കോയിപ്രം ബ്ലോക്ക്), സീനിയര്‍ ഗേള്‍സ് -അഞ്ജലീന, ടോമി (കോയിപ്രം ബ്ലോക്ക്), എസ്.സൗമ്യ (കോന്നി ബ്ലോക്ക്), സീനിയര്‍ ബോയ്സ് – അലന് പി.ചാക്കോ. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമീണ യുവതി, യുവാക്കളുടെ വിവിധ തലത്തിലുള്ള കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി കേരളോത്സവം മാറിയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ സമാപന…
Read Moreടാഗ്: പത്തനംതിട്ട ജില്ലാ കേരളോത്സവത്തിന് കൊടുമണ്ണില്‍ വര്‍ണാഭമായ തുടക്കം
പത്തനംതിട്ട ജില്ലാ കേരളോത്സവത്തിന് കൊടുമണ്ണില്‍ വര്‍ണാഭമായ തുടക്കം
കേരളോത്സവം യുവജനങ്ങളുടെ ഏറ്റവും വലിയ ആഘോഷം; മന്ത്രി വീണാ ജോര്‍ജ് കേരളത്തിലെ യുവജങ്ങളുടെ ഏറ്റവും വലിയ ആഘോഷമായി കേരളോത്സവം രൂപാന്തരപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം കൊടുമണ്ണില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂള്‍, സര്‍വകലാശാല കലോത്സവങ്ങള്ക്കപ്പുറമുള്ള യുവാക്കളുടെ വേദി എന്ന നിലയില്‍ കേരളോത്സവം വളരുകയാണ്. യുവജനങ്ങള്‍ക്കായുള്ള ഒരു വേദി എന്നത് അതി പ്രധാനമാണ്. അതിനപ്പുറം പരസ്പര സ്നേഹവും ബഹുമാനവും സഹവര്‍ത്തിത്വവും ഒക്കെ വളര്‍ത്തുന്ന വേദി കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. വ്യക്തികളുടെ ഊര്‍ജം ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാനും മാനസികമായ ഉല്ലാസത്തിനും കേരളോത്സവം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…
Read More