konnivartha.com : സഹകരണ മേഖലയിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ കാൽവെയ്പ്പ് അഭിനന്ദനാർഹമാണെന്ന് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സഹകരണ പ്രസ്ഥാനത്തിന്റെ സഹായത്തോടെ നിരവധി പദ്ധതികൾ ഇതിലൂടെ നടപ്പിലാക്കാനാകുമെന്ന് ടി ഡി ബൈജു പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം രാജു കടകരപ്പളളി അദ്ധ്യക്ഷത വഹിച്ചു. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ മിനി കുമാരി, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ രാജീവ്കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു തോമസ്, സനിൽ അടൂർ, മനോജ് പുളിവേലിൽ, ഷാജി തോമസ്, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ, സ്വാഗത സംഘം ഭാരവാഹികളായ സുഭാഷ് കുമാർ, ഇ.എസ്.ശ്രീകുമാർ,…
Read More