കോമ്പിങ് ഓപ്പറേഷൻ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേകപരിശോധനകളിൽ വിവിധ കുറ്റകൃത്യങ്ങളിലായി നിരവധി പേർ പിടിയിലായി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ലഹരിവസ്തുക്കൾക്കെതിരെ ഉൾപ്പെടെയുള്ള പരിശോധന നടന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ലഹരിവസ്തുക്കൾക്കെതിരെ 83 റെയ്ഡുകളാണ് നടന്നത്, കഞ്ചാവ് ബീഡി വലിച്ചതിന് ആകെ 11 കേസുകളിലായി 11 പേർ അറസ്റ്റിലായി. പത്തനംതിട്ട, ഇലവുംതിട്ട, ആറന്മുള, അടൂർ, പന്തളം കൂടൽ, കൊടുമൺ, തിരുവല്ല, കീഴ്വായ്പ്പൂർ, പെരുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കഞ്ചാവ് ബീഡി വലിച്ചവർക്കെതിരെ നടപടി കൈക്കൊണ്ടത്.പത്തനംതിട്ടയിൽ രണ്ടും, മറ്റ് സ്റ്റേഷനുകളിലായി ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 പ്രതികളിൽ മൂന്നുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പൊതുസ്ഥലത്തെ മദ്യപാനത്തിന് ജില്ലയിൽ ആകെ 12 കേസുകളെടുത്തു. പത്തനംതിട്ട 2, മലയാലപ്പുഴ 1, ആറന്മുള…
Read Moreടാഗ്: പത്തനംതിട്ട ജില്ലയില്‍ പുതിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി; അഡ്വ.എന്‍. രാജീവ് ചെയര്മാന്
പത്തനംതിട്ട ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു
konnivartha.com: വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു തവണ രോഗം വന്നവര്‍ക്ക് രണ്ടാം തവണ മറ്റൊരു വൈറസണ് രോഗം പകര്‍ത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും കാരണമായേക്കാം. ഫ്രിഡ്ജ് ഒന്നു നോക്കണേ വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരുദിവസമെങ്കിലും പരിശോധിക്കണം. ഫ്രിഡ്ജിനു പിറകില്‍ വെള്ളം ശേഖരിക്കുന്ന ട്രേയില്‍ കൊതുക് മുട്ടയിടാം. ഒരാഴ്ചയാണ് മുട്ട വിരിഞ്ഞു വരാനുള്ള സമയം. അതിനുള്ളില്‍ അവ നശിപ്പിക്കാന്‍ കഴിയണം. ഇന്‍ഡോര്‍പ്ലാന്റുകള്‍ വെക്കുന്ന പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ക്കിടയില്‍ വെക്കുന്ന ട്രേ, എന്നിവയിലെ വെള്ളവും കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കും. ഇവയിലെ വെള്ളവും ആഴ്ചയിലൊരിക്കല്‍ മാറ്റാന്‍ ശ്രദ്ധിക്കണം. വീടുകളിലും നിര്‍മാണ സ്ഥലങ്ങളിലും…
Read Moreപത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്
konnivartha.com: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്, ഹരിതകേരളമിഷന് തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നല്കപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ വിവരങ്ങള്‍ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം)യില്‍ റിപ്പോര്‍ട്ട് ചെയണം. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളും…
Read Moreപത്തനംതിട്ട ജില്ലയില്‍ പുതിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി; അഡ്വ.എന്‍. രാജീവ് ചെയര്മാന്
konnivartha.com : ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ചെയര്‍മാനായി അഡ്വ.എന്‍. രാജീവിനെയും മെമ്പര്‍മാരായി ഷാന്‍ രമേശ് ഗോപന്, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ.എസ്. കാര്‍ത്തിക, അഡ്വ. പ്രസീതാ നായര്‍ എന്നിവരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബാലനീതി വകുപ്പ് രണ്ട് (12) പ്രകാരം 0 മുതല്‍ 18 വയസുവരെയുള്ള ഏതൊരാളെയും കുട്ടി എന്ന് നിര്‍വചിക്കുന്നു. കൂടാതെ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി എന്നും രണ്ടായി തിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ( സിഡബ്ല്യുസി) നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കു വേണ്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രവര്‍ത്തിക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഒരു ചെയര്‍മാനും നാല് അംഗങ്ങളും ചേര്‍ന്നതാണ് സിഡബ്ല്യുസി.…
Read More