പത്തനംതിട്ട ജില്ലയില്‍ ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്ത്

ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്   konnivartha.com : കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറി താമസിക്കണം. ഇലന്തൂരില്‍ റോഡിന്റെ വശം ഇടിഞ്ഞത് പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇതേപോലെ മറ്റെവിടെ എങ്കിലും റോഡ് അപകടാവസ്ഥയിലുണ്ടോയെന്നും പരിശോധിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തന സജ്ജമായുണ്ട്. പോലീസ്,…

Read More