പത്തനംതിട്ട ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം മികച്ചരീതിയില്‍: ജില്ലാ കളക്ടര്‍

  ജില്ലയിലെ പൊതുവിതരണ സംവിധാനം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ എന്‍എഫ്എസ്എ ഗോഡൗണുമായി ബന്ധപ്പട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. 2023-24 സാമ്പത്തിക വര്‍ഷം കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തണം. സര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുളളില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. എന്‍എഫ്എസ്എ ഗോഡൗണുകളിലെ സ്ഥല സൗകര്യം, വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിതരണ കോണ്‍ട്രാക്ടര്‍മാരുടെയും കയറ്റിറക്കുതൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്ത് വിലയിരുത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാക്യഷ്ണന്‍, ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍, എന്‍എഫ്എസ്എ ഓഫീസര്‍മാര്‍, വിതരണ കോണ്‍ട്രാക്ടര്‍മാര്‍,…

Read More

പത്തനംതിട്ട ജില്ലയിലെ പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പായി ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കൊടിമരങ്ങള്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് അറിയിച്ചു.

Read More