പത്തനംതിട്ട ജില്ലയിലെ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ അയക്കാം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. പത്തനംതിട്ടയില്‍ ഫെബ്രുവരി 15ന് നടക്കുന്ന അദാലത്തില്‍ കോഴഞ്ചേരി, അടൂര്‍ താലുക്കുകളിലെ പരാതികളാണു പരിഗണിക്കുക. കോന്നിയില്‍ ഫെബ്രുവരി 16ന് നടക്കുന്ന അദാലത്തില്‍ കോന്നി, റാന്നി താലൂക്കുകളിലെ പരാതികളും തിരുവല്ലയില്‍ ഫെബ്രുവരി 18ന് നടക്കുന്ന അദാലത്തില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പരാതികളും പരിഗണിക്കും. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്കു മുതല്‍ ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല.…

Read More